Post Category
കെപ്‌കോ ഏജന്‍സികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍പ്പന നടത്തുന്നതിന് ഏജന്‍സികള്‍ അനുവദിക്കുന്നു. നിലവില്‍ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ കെപ്‌കോ ചിക്കന്‍ ഏജന്‍സികള്‍ ഇല്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍/സ്ഥാപന ഉടമകള്‍ വിശദാംശങ്ങള്‍ സഹിതം വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം-695024 വിലാസത്തിലോ kepcopoultry@gmail.com
ലോ അയയ്ക്കണം. ഫോണ്‍: 9809159559.
date
- Log in to post comments