Post Category
*ഫാർമസിസ്റ്റ് നിയമനം *
നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിൽ ഒഴിവുള്ള ഫാർമസിസ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എൻ.സി.പി അല്ലെങ്കിൽ സി.സി.പിയാണ് യോഗ്യത. പ്രദേശവാസികൾക്കും മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായി ഓഗസ്റ്റ് 18ന് ചൊവ്വാഴ്ച നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ രാവിലെ 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 363377.
date
- Log in to post comments