Skip to main content

കേരളത്തിന്റെ ആരോഗ്യ ചരിത്രരേഖകൾ വെളിച്ചത്തിലേക്ക്: ''Health in History' പുസ്തകം പ്രകാശനം ചെയ്തു

      സംസ്ഥാന പുരാരേഖാ വകുപ്പ് തയ്യാറാക്കിയകേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയുടെ ചരിത്രവും സുപ്രധാന നാഴികക്കല്ലുകളും വ്യക്തമാക്കുന്ന പുരാരേഖകളുടെ സമാഹാരമായ 'Health in History' എന്ന ഗ്രന്ഥം കായികയുവജന ക്ഷേമരജിസ്‌ട്രേഷൻമ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്  പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ് നായർ പുസ്തകം ഏറ്റുവാങ്ങി.

തിരുവിതാംകൂർകൊച്ചിമലബാർ എന്നീ പ്രദേശങ്ങളിൽ ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ആരംഭിച്ചതും വളർന്നതും എങ്ങനെയെന്നുംകേരളത്തിന്റെ ആരോഗ്യ പൈതൃകത്തിന്റെ അടിത്തറ എങ്ങനെയെല്ലാമാണ് വികസിച്ചത് എന്നും പുരാരേഖകളിലൂടെ വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് 'Health in History - Selected Documents'.             

സെൻട്രൽ ആർക്കൈവ്‌സ് തിരുവനന്തപുരംപുരാരഖാ വകുപ്പ് ഡയറക്ട്രേറ്റ്റീജ്യണൽ ആർക്കൈവ്‌സ് എറണാകുളംറീജ്യണൽ ആർക്കൈവ്‌സ് കോഴിക്കോട് എന്നിവിടങ്ങളിൽ സൂക്ഷിച്ചുവരുന്ന, 1800 മുതൽ 1956 വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട അപൂർവ്വമായ ഔദ്യോഗിക രേഖകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പകർച്ചവ്യാധികളെ നേരിടാൻ ഭരണകൂടങ്ങൾ സ്വീകരിച്ച മാർഗങ്ങൾമാതൃകകൾലോക്ക്ഡൗൺക്വാറന്റൈൻ സംവിധാനങ്ങൾവാക്‌സിനേഷന്റെ ആരംഭംഅതിനായി ആരംഭിച്ച ക്യാമ്പുകൾആശുപത്രികളുടെ നിർമ്മാണംആരോഗ്യമേഖലയിലെ ഇന്റോ നോർവീജിയൻ പദ്ധതിജയിലിലെ  ആരോഗ്യ പരിപാലന സംവിധാനങ്ങൾആയുർവേദത്തിന്റെ പ്രചാരണം എന്നിവയെക്കുറിച്ചെല്ലാം രേഖകളിലൂടെ ഈ ഗ്രന്ഥം വിശദമാക്കുന്നു. ഒപ്പം സാനിറ്ററി വകുപ്പിന്റെ രൂപീകരണംരോഗ പ്രതിരോധ നിയമങ്ങൾഡോക്ടർമാർക്കുള്ള ഔദ്യോഗിക ചികിത്സാ മാർഗ്ഗരേഖകൾ എന്നിവയും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കേരളം ഇന്ന് ആരോഗ്യരംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ സ്വാതന്ത്ര്യ പ്രാപ്തിക്ക് മുൻപു തന്നെ ഗ്രാമീണ പ്രദേശങ്ങളിൽ ഡിസ്‌പെൻസറികളും ആശുപത്രികളും സ്ഥാപിച്ച് അടിത്തറ പാകിയിരുന്നതിന്റെ ഫലമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഐക്യകേരള രൂപീകരണത്തിനു മുമ്പുതന്നെ വികസിച്ച വികേന്ദ്രീകൃതമായ ആരോഗ്യ പരിപാലന സംവിധാനത്തെക്കുറിച്ചുള്ള കൌതുകകരമായ ഒട്ടേറെ രേഖകൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പുരാരേഖാ വകുപ്പ് ഡയറക്ടർ പാർവതി എസ്പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻകേരളം മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പി.എൻ.എക്‌സ്. 3499/2026

date