Post Category
*പി എസ് സി ഇന്‍റര്‍വ്യൂ*
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എല്‍.പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) (ഫസ്റ്റ് എന്‍.സി.എ മുസ്ലീം) (കാറ്റഗറി നം 164/2025) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ സെപ്റ്റംബർ മൂന്ന്, 23, 24, 25 തിയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും മൊബൈലിൽ എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇൻറർവ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റിന്‍റെ പകർപ്പ്, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, അസ്സൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം നിശ്ചിത തിയ്യതിയിലും സ്ഥലത്തും ഹാജരാകണം. ഫോണ്‍- 04936 202539
date
- Log in to post comments