Skip to main content

റോഡപകടങ്ങൾ: അടിയന്തര നടപടികളുമായി സർക്കാർ

ജില്ലാ തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കും

ദേശീയപാതകളിലെ അപകടങ്ങൾ കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ച് സർക്കാർ. ജില്ലാ അടിസ്ഥാനത്തിൽ കളക്ടറുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശം നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ ജില്ലയിലെയും ദേശീയപാതാ നിർമാണവും സുരക്ഷയും ഈ കമ്മിറ്റി വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകും.

തൃശൂർമലപ്പുറംആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ എൻഎച്ച്എഐ അധികൃതർപോലീസ്മോട്ടോർ വാഹന വകുപ്പ്ജില്ലാ കളക്ടർമാർ എന്നിവരുടെ അടിയന്തര യോഗം മന്ത്രി വിളിച്ചു ചേർത്തു. യോഗത്തിൽ അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ചെയ്തു.

എൻഎച്ച്-66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിങ് സൈനേജ്ബാരിയർലൈറ്റിങ്റിഫ്‌ലക്ടർ എന്നിവ ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡിൻറെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. ബ്ലാക്ക് സ്‌പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.

വാഹനങ്ങൾക്ക് പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി വേ സൈഡ് അമെനിറ്റീസ് (WSA) പദ്ധതികൾ നടപ്പിലാക്കും. പ്രധാന സ്ഥലങ്ങളിൽപ്രത്യേകിച്ച് സ്‌കൂൾ പരിസരങ്ങളിൽഫുട് ഓവർ ബ്രിഡ്ജുകൾ പണിയും. അമിതവേഗത്തിനും തെറ്റായ പാർക്കിങ്ങിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തും. രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്കുകളും പരിശോധനകളും നടത്തും. എൻഎച്ച്എഐയുമായും മറ്റ് വകുപ്പുകളുമായും ചേർന്ന് ജോയിന്റ് മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പി കെ ബഷീർ പറഞ്ഞു.

പി.എൻ.എക്‌സ്. 3642/2026

date