Skip to main content

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡെപ്യൂട്ടേഷൻ

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ചെയർപേഴ്‌സൺ, അംഗങ്ങൾ എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ആറ് ഒഴിവുകളിലേക്കും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്കും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. കേരള ഹൈക്കോടതി സർവീസ്, ജില്ലാ ജുഡീഷ്യറി, സംസ്ഥാന സർക്കാർ സർവീസ് എന്നിവയിൽ ജോലി ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, കെഎസ്ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപപത്രം എന്നിവ സഹിതം സെപ്റ്റംബർ 25നകം രജിസ്ട്രാർ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ, പഴയ കലക്ടറേറ്റ് ബിൽഡിങ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭിക്കണം.

       പി.എൻ.എക്‌സ്. 3713/2026

date