Skip to main content

വേളി ടൂറിസം വില്ലേജിൽ പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ്

ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ 100  ദിന കർമപരിപാടിയുടെ ഭാഗമായി വേളി ടൂറിസം വില്ലേജിൽ നിന്നും പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ആരംഭിക്കുന്നു. സെപ്റ്റംബർ 30 രാവിലെ ഒമ്പതിന് വേളി ടൂറിസം വില്ലേജിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എംഎൽഎ അധ്യക്ഷയാകും. ആദ്യ ടിക്കറ്റ് വിതരണോദ്ഘാടനം വി മുരളീധരൻ എംഎൽഎ നിർവഹിക്കും. തിരുവനന്തപുരം മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയാകും.

പാർവതി പുത്തനാർ കനാലിലൂടെ വേളിയിൽ നിന്നും ആരംഭിച്ചു കഠിനംകുളം കായൽ വരെയും തിരിച്ചും റൗണ്ട് ട്രിപ്പ് സർവീസ് ആണ് തുടങ്ങുന്നത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ജലഗതാഗതത്തിന് പ്രാധാന്യം നൽകി ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് യാത്രായോഗ്യമാക്കിയ 24 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിന് ഉപയോഗിക്കുന്നത്.

പി.എൻ.എക്‌സ്. 4017/2026

date