മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം
2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,500 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ്. അപേക്ഷകർക്ക് ഒക്ടോബർ 12 വരെ ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യാം. അപേക്ഷകർ കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ഫിസിയോതെറാപ്പി ഡിഗ്രി കോഴ്സ് മൊത്തം 50 ശതമാനം മാർക്കോടെ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നോ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച മറ്റ് യുണിവേഴ്സിറ്റികളിൽ നിന്നോ റഗുലർ (നാല് വർഷം) വിദ്യാഭ്യാസത്തിലുടെ പാസായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിലിൽ നിന്നും സ്ഥിരമായ രജിസ്ട്രേഷൻ നേടിയിരിക്കണം. അപേക്ഷാ സമർപ്പിക്കുന്ന അവസാന തീയതിക്കു മുൻപ് വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്മെന്റിലൂടെയാണ് കോഴ്സിലേക്കുള്ള പ്രവേശനം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പി.എൻ.എക്സ്. 4065/2026
- Log in to post comments