Skip to main content

സെക്കന്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷ

ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയിലർ അറ്റെൻഡന്റ് കോംപീറ്റൻസി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഒക്ടോബർ 12 മുതൽ 31 നകം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട പ്രമാണങ്ങളുടെ പകർപ്പും നവംബർ 10 വൈകിട്ട് 5നകം ലഭിക്കണം. ഡിസംബർ 16, 17, 18 തീയതികളിലാണ് പരീക്ഷ. വിവരങ്ങൾക്ക്: www.fabkerala.gov.in.

പി.എൻ.എക്‌സ്. 4077/2026

date