Post Category
*ജില്ലാ ഇൻക്ലൂസീവ് കായികോത്സവം ഇന്ന് കൽപ്പറ്റയിൽ*
കേരള സ്കൂൾ ഒളിമ്പിക്സിൻ്റെ ഭാഗമായി എസ് എസ് കെ വയനാട് സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസീവ് കായികോത്സവം ഇന്ന് (ഒകടോബര് 6) കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ നടക്കും. കായികമേളയുടെ ഉദ്ഘാടനം രാവിലെ 9.30 ന് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ ദീപശിഖ തെളിയിക്കും. ജില്ലയിലെ മൂന്ന് ബി ആർ സി കളിൽ നിന്നായി 250 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനം മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും.
date
- Log in to post comments