Skip to main content

മസ്റ്ററിംഗ് തീയതി നീട്ടി

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾക്ക് (2026 ജനുവരി പെൻഷൻ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഉൾപ്പെടെ) വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി. ഇതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ ഗുണഭോക്താക്കൾ ഒക്ടോബർ 31-ന് മുൻപായി അക്ഷയ കേന്ദ്രങ്ങൾ മുഖേന വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവരും മസ്റ്ററിംഗ് നടത്തണം. വിവരങ്ങൾക്ക്: 0495 2966577, 9188230577.

പി.എൻ.എക്‌സ്. 4186/2026

date