Skip to main content

കേരളം സ്‌പോർട്‌സ് നൈറ്റ് ഉദ്ഘാടനം 13ന്

           സംസ്ഥാന കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള കായികദിനാഘോഷം 'കേരളം സ്‌പോർട്‌സ് നൈറ്റ് 2026' ഒക്ടോബർ 13 വൈകുന്നേരം 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അധ്യക്ഷനാകും. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവരെയും ഫൈനലിസ്റ്റുകളെയും, ലോക ചെസ് ചാമ്പ്യൻഷിപ്പ് അണ്ടർ-12, ഏഷ്യൻ ഗെയിംസ് അണ്ടർ-23 എന്നിവയിൽ മെഡൽ നേടിയ കായികതാരങ്ങളെയും, കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയ ശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകരെയും ക്യാഷ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും. ജി വി രാജ പുരസ്‌കാരവും സമ്മാനിക്കും. ദേശീയതലത്തിൽ മെഡൽ നേടിയ 250-ഓളം കായികതാരങ്ങളും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളും പങ്കെടുക്കും.

പി.എൻ.എക്‌സ്. 4258/2026

date