Post Category
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്രായോഗിക പരീക്ഷയും അഭിമുഖവും
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവിധ തസ്തികകളിലേക്കുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും.
നാദസ്വരം കം വാച്ചർ, നാദസ്വരം കം വാച്ചർ (എൻ.സി.എ, എസ്.സി) തസ്തികകൾക്ക് ഒക്ടോബർ 30 നും തകിൽ കം വാച്ചർ (എൻ.സി.എ, ഇ.ഡബ്ല്യു.എസ്) തസ്തികയ്ക്ക് നവംബർ 2 നും പാർട്ട് ടൈം പഞ്ചവാദ്യം കം വാച്ചർ തസ്തികയ്ക്ക് നവംബർ 2 മുതൽ 5 വരെയുമാണ് പ്രായോഗിക പരീക്ഷയും അഭിമുഖവും. അഭിമുഖത്തിനുള്ള അറിയിപ്പ് ഉദ്യോഗാർഥികൾക്ക് ദേവജാലിക പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും മെമ്മോയും സഹിതം നേരിട്ട് ഹാജരാക്കണം. ഒക്ടോബർ 23 നകം എസ്എംഎസ് അറിയിപ്പ് ലഭിക്കാത്തവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ്. 4371/2026
date
- Log in to post comments