Skip to main content

താത്കാലിക ഒഴിവ്

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒഴിവുള്ള ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാർക്ക് തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് (ഇംഗ്ലീഷ് ആൻഡ് മലയാളം ഡി.ടി.പി. നിർബന്ധം) അടിസ്ഥാനയോഗ്യത. പ്രായം 18-50. ക്ലറിക്കൽ തസ്തികയിൽ പരിചയസമ്പന്നർക്ക് മുൻഗണന. ഒ.എ./ വാച്ച്മാൻ തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും ഇരുചക്ര വാഹന ലൈസൻസ് വേണം. വിശദമായ ബയോഡാറ്റയും സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വന്തം മേൽവിലാസമെഴുതി തപാൽ സ്റ്റാമ്പൊട്ടിച്ച കവർ അടക്കം ഒക്ടോബർ 29 വൈകിട്ട് 5ന് മുമ്പ് സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ), ജയാമാൻഷൻ, വഴുതക്കാട് പി.ഒ., തിരുവനന്തപുരം 10 വിലാസത്തിൽ ലഭിക്കണം.

പി.എൻ.എക്‌സ്. 4373/2026

date