Post Category
ഓപ്പൺ ക്വാട്ട പ്രവേശനം
തിരുവനന്തപുരം പൂജപ്പുരയിലുളള 3 കേരള ബറ്റാലിയൻ എൻ.സി.സി, ഒന്നാം വർഷ ബിരുദ/ പ്ലസ് വൺ/ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നതുമായ കേഡറ്റുകളുടെ ഒഴിവുകളിലേയ്ക്ക് ഓപ്പൺ ക്വാട്ട പ്രവേശനത്തിന് താത്പ്പര്യമുളള വിദ്യാർഥികൾ (സീനീയർ ഡിവിഷൻ (ആൺകുട്ടികൾ) സീനിയർ വിങ് (പെൺകുട്ടികൾ)) തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ഒക്ടോബർ 23 രാവിലെ 8 മണിക്ക് ഹാജരാകണം. 15 വയസ്സ് പൂർത്തിയായിരിക്കണം. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും, എൻ.സി.സി. സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതിന്റെ ഒർജിനലും, പകർപ്പും ഉൾപ്പെടെ ഹാജാരാകണം. കൂടുതൽ വിവരങ്ങൾക്കായി പൂജപ്പുരയിലുളള 3 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ നം: 7889764382.
പി.എൻ.എക്സ്. 4383/2026
date
- Log in to post comments