ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും 2026-27 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്മെന്റ സ്ലിപ്പ് ഉപയോഗിച്ചോ ഓൺലൈനായോ ഒക്ടോബർ 22 നകം ടോക്കൺ ഫീ ഒടുക്കണം. ടോക്കൺ ഫീ ഒടുക്കിയവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്മെന്റ് മെമ്മോ സഹിതം ഒക്ടോബർ 23 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പി.എൻ.എക്സ്. 4392/2026
- Log in to post comments