Post Category
സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ പാക്കേജിങ് ടെക്നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടിക വർഗ/ മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യവും സ്റ്റൈപ്പന്റും ലഭിക്കും. അവസാന തീയതി ഒക്ടോബർ 31. ഫോൺ: 0471-2474720, 0471-2467728 വെബ്സൈറ്റ്: www.captkerala.com.
പി.എൻ.എക്‌സ്. 4408/202
date
- Log in to post comments