മെഡിക്കൽ മൈക്രോബയോളജി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി
കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്സിലേക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളിൽ 20 ശതമാനം സീറ്റുകൾ എം.ബി.ബി.എസ്. അക്കാദമിക യോഗ്യതയുള്ളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവരുടെ അഭാവത്തിൽ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ നിന്നോ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകരിച്ച ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ എം.എൽ.റ്റി. (4 വർഷം) കോഴ്‌സ് പാസ്സായവരെ പരിഗണിക്കും. അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതിക്ക് മുൻപ് പ്രവേശനയോഗ്യത നേടിയിരിക്കണം. അക്കാദമിക യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് പ്രവേശനം. പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് ഫീസ്. ഒക്‌ടോബർ 29 വൈകിട്ട് 3 വരെ ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. വ്യക്തിഗത അക്കാദമിക യോഗ്യത ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.
പി.എൻ.എക്‌സ്. 4496/2026
- Log in to post comments