Post Category
ഭരണഭാഷാ വാരാഘോഷം : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സാഹിത്യരചന മല്‍സരം സംഘടിപ്പിക്കുന്നു
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഥ, കവിത രചന മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ രണ്ടിന് കളക്ടറേറ്റിലാണ് മല്‍സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പെന്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഓഫീസ് വിലാസം എന്നിവ 9447667716 എന്നതിലേക്ക് വാട്സാപ് ചെയ്തോ pathanamthittadio37@gmail.com ലേക്ക് ഇമെയില്‍ ചെയ്തോ നവംബര്‍ ഒന്നിനു മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments