Skip to main content

ബോധി ക്വിസ് മത്സരം സംഘടിപ്പിച്ചു

മഹാത്മാ ഗാന്ധിയുടെ 157-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഹൈസ്‌കൂൾ/ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം ബോധി 2026 സംഘടിപ്പിച്ചു. പാളയം സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച മത്സരത്തിന് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകി. മത്സരത്തിൽ ആറ്റിങ്ങൽ ജി.എം.ബി.എച്ച്.എസ്.എസ് വിദ്യാർഥികളായ വൈഷ്ണവ് ദേവ് എസ് നായർ, നിള റിജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10,000 രൂപയും സർട്ടിഫിക്കറ്റും എവർറോളിങ് ട്രോഫിയും ഇവർക്ക് സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ തൃശ്ശൂർ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്സിലെ വിദ്യാർഥികളായ വിസ്മയ എം. വി, മാളവിക മുരളീധരൻ കെ എന്നിവർക്ക് 7,500 രൂപയും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനം നേടിയ കൊല്ലം ഏരൂർ ജി.എച്ച്.എസ്.എസ്സിലെ വിദ്യാർഥികളായ അഭിനവ് എ. എസ്, വർഷ എം. എസ്. എന്നിവർക്ക്    5,000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.

ക്വിസ് മത്സരം കാട്ടാക്കട എം.എൽ.എ എം. ആർ. ബൈജു ഉദ്ഘാടനം ചെയ്തു. പാളയം വാർഡ് കൗൺസിലർ ഷെർളി എസ്, ഖാദി ബോർഡ് സെക്രട്ടറി കെ വേണുഗോപാൽ, ഖാദി ബോർഡ് എഫ്.എ & സി.എ.ഒ ഡി. സദാനന്ദൻ, ഭരണവിഭാഗം ഡയറക്ടർ സുധാകരൻ, ഇൻഫർമേഷൻ ഓഫീസർ ബി. എസ് രാജീവ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4570/2026

date