Post Category
*പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നവംബർ 15 വരെ അപേക്ഷിക്കാം*
പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹന സഹായമായി ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026–27 അധ്യയന വർഷത്തിൽ നീറ്റ്, കീം, ജെ.ഇ.ഇ, പ്രവേശന പരീക്ഷകൾ വിജയിച്ചവർക്കും 2025–26 അധ്യയന വർഷത്തിൽ ഡിഗ്രി, പി.ജി. തലങ്ങളിൽ ഉന്നതവിജയം നേടിയവർക്കുമാണ് അവസരം. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ അർഹരായ വിദ്യാർഥികൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ രേഖകൾ, പ്രവേശന പരീക്ഷ വിജയിച്ച് പ്രവേശനം നേടിയവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം സുൽത്താൻ ബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ നവംബർ 15 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ :04936 221074
date
- Log in to post comments