Post Category
നിയമസഭാ ലൈബ്രറിയിൽ പുസ്തകപ്രദർശനം
നിയമസഭാ ലൈബ്രറിയുടെ പുസ്തകപ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായാണ് പുസ്തകപ്രദർശനം സംഘടിപ്പിക്കുന്നത്. നവംബർ ഏഴ് വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിലാണ് പ്രദർശനം. ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ലൈബ്രറി അഡ്വൈസറി കമ്മിറ്റി ചെയർമാൻ വർഗീസ് മാമ്മൻ തുടങ്ങിയവർ പങ്കെടുത്തു. പുസ്തക പ്രദർശനത്തിൽ കേരളപ്പിറവി സംബന്ധിച്ച ഡോക്യുമെന്റുകൾ, ഭരണഭാഷ സംബന്ധിച്ച രേഖകൾ, മലയാള ഭാഷയെ പറ്റിയുള്ള പുസ്തകങ്ങൾ, എഴുത്തച്ഛൻ പുരസ്കാര ജേതാക്കളായ കവികളുടെ പുസ്തകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
പി.എൻ.എക്സ്. 4598/2026
date
- Log in to post comments