തൂഫാൻ ഹ്രസ്വചിത്ര മത്സരം: അവാർഡ് വിതരണം നവംബർ 3ന്
തൂഫാൻ: ലഹരിക്കെതിരെ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ഹ്രസ്വചിത്ര മത്സരത്തിന്റെ അവാർഡ് വിതരണം നവംബർ 3ന്. രാവിലെ 10.30ന് കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യവസായ, ഐ.ടി. എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്‌നോളി ആഭ്യന്തര വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച ചിത്രങ്ങൾ, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച നടൻ, നടി, മികച്ച ടീച്ചർ / മെന്റർ എന്നിവർക്കാണ് പുരസ്‌കാരം. അവാർഡിന് അർഹമായ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടാകും. സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന എക്‌സൈസ് മേധാവി, സംസ്ഥാന പൊതുവിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്‌സ്. 4618/2026
- Log in to post comments