Post Category
അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ ഒഴിവ്
കേരള സർക്കാരിന് കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജിന്റെ ധർമ്മടം, തളിപ്പറമ്പ്, ഉദുമ കേന്ദ്രങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. MSc നഴ്സിംഗ് ബിരുദവും മൂന്നുവർഷത്തെ അധ്യാപന പരിചയവുമാണ് അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യത. MSc നഴ്സിംഗ് ബിരുദമാണ് ലക്ചററുടെ യോഗ്യത. കണ്ണൂർ, കാസർഗോഡ് നിവാസികൾക്ക് ജില്ലകളിൽ നിന്നുള്ളവർക്ക് മുൻഗണന. അപേക്ഷാഫോമിനും ഫീസും ഒടുക്കുന്നതിനും www.simet.in വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ, തിരുവനന്തപുരം - 695035. അപേക്ഷകൾ നവംബർ 18 വൈകിട്ട് 5ന് മുൻപായി ലഭ്യമാക്കുക. കൂടുതൽ വിവരങ്ങൾക്ക് - 0471 2302400, 9446028080.
പി.എൻ.എക്സ്. 4632/2026
date
- Log in to post comments