Skip to main content
പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണ്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നു

ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രമേഹത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, രോഗപ്രതിരോധത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യ മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

പ്രമേഹദിനാചരണത്തിന്റെ ഭാഗമായി കൊറ്റനാട് പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഭക്ഷണപ്രദര്‍ശന മത്സരവും നടത്തി.

സമാപന പരിപാടികളുടെ ഭാഗമായി 'വാക്കത്തോണ്‍, സൗജന്യ രക്തപരിശോധന ക്യാമ്പ്, പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു സജി, ജില്ലാ പഞ്ചായത്ത് അംഗം ബിജു ടി ജോര്‍ജ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സജിത സലീം, വാര്‍ഡ് അംഗം രാജി റോബി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സുധ, മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ഷാക്കിറ, ആയുഷ്മാന്‍ഭവ കണ്‍വീനര്‍ ഡോ. സഫ്‌സ, എച്ച്.എം.സി. അംഗം റെജി താഴമണ്‍, എച്ച്.എം.സി. ക്ഷണിതാക്കളായ വിജയന്‍ വെള്ളയില്‍, മോന്‍സി, സുഗതന്‍, ആശുപത്രി ആര്‍.എം.ഒ ഡോ. ജയശ്രീ, ജില്ലാ ഹോമിയോ ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. പ്രമേഹ ബോധവല്‍ക്കരണ ക്ലാസിന് ഡോ. എം ജി മഞ്ജു നേതൃത്വം നല്‍കി. യോഗ പരിശീലകന്‍ മനീഷ് രാജ് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കി.

date