Skip to main content

*ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു *

പൊതുസ്ഥലങ്ങളിലെ വെളിച്ചക്കുറവ് പരിഗണിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന് തലപ്പുഴ ചുങ്കം പുതിയിടം ജങ്ഷനിൽ  ലോമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. തവിഞ്ഞാൽ  ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു പദ്ധതി ഉദ്ഘാടനം ചെയ്തു.  വാർഡ് അംഗം  ലൈജി തോമസ് അധ്യക്ഷയായ പരിപാടിയിൽ    മുജീബ് റഹ്‌മാൻ,  രാഷ്ട്രീയ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

date