*മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും *
മാനന്തവാടി ഉപ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് (നവംബർ 16) തുടക്കമാകും. വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട എ.യു.പി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ ഇന്ന് (നവംബർ) രാവിലെ 10 ന് മാനന്തവാടി എ.ഇ.ഒ. എം സുനിൽ കുമാർ പതാക ഉയർത്തും. നവംബർ 17 മുതൽ 20 വരെ വിവിധ വേദികളിലാണ് കലോത്സവ മത്സരങ്ങൾ അരങ്ങേറുക.
വയനാടിന്റെ കാർഷിക പൈതൃകത്തിനും പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനും ആദരമർപ്പിച്ച് പത്മശ്രീ ചെറുവയൽ രാമന്റെ സ്മരണാർഥമാണ് കലോത്സവത്തിലെ 16 വേദികൾക്ക് വയനാടൻ നെൽ വിത്തുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. രാജകഴമ, ആര്യൻ, ഗന്ധക, അത്തിയൻ, ചിറ്റേനി, നവര, പുത്താല, കൊയ്യാള, ചെന്താടി, കനലി, തൗവൻ, വെള്ളരിയ, കുതിരിൻ, ചെമ്പാവ്, കുറുവ, ചെറാടി എന്നിങ്ങനെയാണ് വേദികൾക്ക് പേരുകൾ നൽകിയിരിക്കുന്നത്.
നവംബർ 18 ന് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷയാവും. മാനന്തവാടി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഉനൈസ് തോട്ടോളി, ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സൗദ കൊടുവേരി, പി.കെ. അബ്ദുൾ സലാം, ആത്തിക്ക ടീച്ചർ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ കലോത്സവം ലോഗോ രൂപകത്പന ചെയ്ത മനോജ് പീലി കായക്കൊടി, സ്വാഗത ഗാന രചയിതാവ് റ്റി. റെജി, സംഗീത സംവിധായകൻ മണി രാജഗോപാൽ എന്നിവരെ ആദരിക്കും.
നാലുദിവസം നീളുന്ന കലോത്സവത്തിന് നവംബർ 20 ന് സമാപന സമ്മേളനത്തോടെ തിരശ്ശീല വീഴും.
- Log in to post comments