Skip to main content

ബി.എസ്.സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം.(ആയുർവേദം) അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ കേരള ആരോഗ്യസർവകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച 2026-27 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം)  കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം നവംബർ 20 നകം നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

പി.എൻ.എക്‌സ്. 4808/2026

date