Post Category
ഡെപ്യൂട്ടേഷൻ നിയമനം
ഡിപ്പോർട്ട്മെന്റ് ഓഫ് സീനിയർ സിറ്റിസണിന്റെ സംസ്ഥാനതല ഡയറക്ടറേറ്റിലും 14 ജില്ലാതല ഓഫീസുകളിലും വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടർ (മൂന്ന്), ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഒന്ന് വീതം), സീനിയർ ക്ലാർക്ക് (നാല്), ക്ലാർക്ക് (മൂന്ന്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ജില്ലാതല ഓഫീസുകളിൽ പ്രോഗ്രാം ഓഫീസർ, സീനിയർ ക്ലാർക്ക്, ക്ലാർക്ക് എന്നീ തസ്തികകളിൽ 14 വീതം ഒഴിവുകളുമുണ്ട്.
അവസാന തീയതി ഡിസംബർ അഞ്ച്. വിലാസം: സാമൂഹികനീതി ഡയറക്ടർ, സാമൂഹികനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ ഓഫീസ്, തിരുവനന്തപുരം-695033. വിവരങ്ങൾക്ക്: 0471-2306040, swdkerala@gmail.com.
പി.എൻ.എക്സ്. 4811/2026
date
- Log in to post comments