*ജൈവ വൈവിധ്യ സംരക്ഷണത്തിന് കര്‍മ പദ്ധതി തയ്യാറാക്കുന്നു*
ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലനത്തിന് കര്‍മപദ്ധതി തയ്യാറാക്കുന്നു. വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനത്തോടെ ജില്ലയിലെ കാലാവസ്ഥാ വ്യതിയാനം, സസ്യ-ജന്തുജാലങ്ങളുടെ വംശനാശ ഭീഷണി, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണം, വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ അവബോധം വളര്‍ത്തല്‍, ത്രിതല ബി.എം.സി.കളെ ശാക്തീകരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കണ്‍വീനര്‍മാര്‍ക്കായി നവംബര്‍ 26 ന് കളക്ടറേറ്റില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ സ്പീഷീസുകളുടെ ചിത്രങ്ങള്‍, വിവരണങ്ങള്‍ കളക്ടറേറ്റിലും ജില്ലാ പഞ്ചായത്ത് ഹാളിലും പ്രദര്‍ശിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍കുമാര്‍, ജില്ലാ ബി.എം.സി കണ്‍വീനര്‍ തോമസ് നടവയല്‍, സെക്രട്ടറി ബെന്നി ജോസഫ്, ടി.സി ജോസഫ്, ലൗലി, മീര ചന്ദന്‍, സലിം പിച്ചന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments