Skip to main content

കായിക പരിശീലകരെയും ഗ്രാസ്റൂട്ട്സ് പ്രോഗ്രാം കോ ഓർഡിനേറ്ററെയും നിയമിക്കുന്നു

സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെ ഗ്രാസ്റൂട്ട്സ് കായിക പരിശീലന പദ്ധതിയിലേക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലകരെയും ഗ്രാസ്റൂട്ട്സ് സ്‌പോർട്‌സ് പ്രോഗ്രാം കോഓർഡിനേറ്ററെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രാസ്റൂട്ട്സ് സ്‌പോർട്‌സ് പ്രോഗ്രാം കോഓർഡിനേറ്റർ തസ്തികയിലേക്കും അത്‌ലറ്റിക്‌സ്‌ (സ്പ്രിന്റ്), ജൂഡോ (ജൂഡോക), ബോക്‌സിങ് (പഞ്ച്), നീന്തൽ (സ്പ്ലാഷ്), തായ്ക്വോണ്ടോ എന്നീ ഇനങ്ങളിൽ പരിശീലകരെയുമാണ് നിയമിക്കുന്നത്.

യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് dsya.kerala.gov.in സന്ദർശിക്കുക. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം. പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ, ജനനത്തീയതി തെളിയിക്കുന്ന എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ-പരിശീലന യോഗ്യതാ സർട്ടിഫിക്കറ്റുകൾ, കായിക പങ്കാളിത്ത-നേട്ട സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. അവസാന തീയതി നവംബർ 21 വൈകിട്ട് അഞ്ച്മണി. വിലാസം: ഡയറക്ടർ, കായിക യുവജനകാര്യ ഡയറക്ടറേറ്റ്,  വെള്ളയമ്പലം, തിരുവനന്തപുരം. ഇ-മെയിൽ: dsyagok@gmail.com, വിവരങ്ങൾക്ക്: 0471 2326644.

പി.എൻ.എക്‌സ്. 4892/2026

date