Post Category
നഗരസഭാ അംഗത്തെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധന നിയമ പ്രകാരം പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ നഗരസഭ അംഗം കെ.വി.വർഗ്ഗീസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ നഗരസഭാ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ജൂൺ 19 മുതൽ ആറ് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്.
പി.എൻ.എക്സ്.1907/19
date
- Log in to post comments