Post Category
കർഷക ക്ഷേമനിധി ബിൽ; വയനാട്ടിൽ തെളിവെടുപ്പ് യോഗം എട്ടിന്
കേരള കർഷക ക്ഷേമനിധി ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ വയനാട് ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ എട്ടിന് രാവിലെ 11 ന് കൽപ്പറ്റ കളക്ടറേറ്റ് എ.പി.ജെ. ഹാളിൽ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, കാർഷിക വിദഗ്ധർ എന്നിവരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കും. ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റ്www.niyamasabha.org ൽ ലഭിക്കും. ബില്ലിലെ വ്യവസ്ഥകളി•േൽ യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങൾ സമർപ്പിക്കാം. കൂടാതെ നിയമസഭാ സെക്രട്ടറിക്ക് ഇ-മെയിലായും അയച്ചു കൊടുക്കാം. ഇ- മെയിൽ: legislation@niyamasabha.nic.in
പി.എൻ.എക്സ്.2124/19
date
- Log in to post comments