Skip to main content

2015 സ്‌കീം റഗുലർ ഡിപ്ലോമ: ഒൻപതിന് പോളിടെക്‌നിക്കുകളിൽ പരീക്ഷയ്ക്ക് ഫീസടയ്ക്കാം

സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്‌ടോബർ 14 മുതൽ നടത്തുന്ന ഡിപ്ലോമ (2015 സ്‌കീം റഗുലർ) പരീക്ഷയ്ക്ക് യഥാസമയം ഫീസടച്ച് അപേക്ഷ സമർപ്പിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് ഒക്‌ടോബർ ഒൻപതിന് അതതു പോളിടെക്‌നിക്കുകളിൽ ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
പി.എൻ.എക്‌സ്.3570/19

date