Skip to main content

പുനര്‍ലേലം 

ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന  അടൂര്‍ ഗവ. ഗേള്‍സ്  ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിന്റെ കോമ്പൗണ്ടിലുളള ആഞ്ഞിലി, പ്ലാവ്, മാവ്,പന, ഉണങ്ങിയ വയണ എന്നീ മരങ്ങള്‍ ഈ മാസം 10 ന് രാവിലെ 11 ന് അടൂര്‍  ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ പ്രിന്‍സിപ്പലിന്റ ഓഫീസില്‍ പുനര്‍ പരസ്യലേലം നടക്കും. പുനര്‍ ക്വട്ടേഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സീല്‍ ചെയ്ത കവറില്‍  ഈ മാസം 10 ന് രാവിലെ 10.30 ന് മുമ്പായി ക്വട്ടേഷന്‍ ഓഫീസില്‍ എത്തിക്കേണ്ടതും  നിരതദ്രവ്യമായി 2800 രൂപയുടെ ഡി.ഡി  പ്രിന്‍സിപ്പലിന്റെ പേരില്‍ എടുത്തത് ഒപ്പം വെക്കണം.         

date