Post Category
നവീകരിച്ച കുടുംബശീ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ഓഫീസ് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്റെ ഫണ്ട് രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിലാണ് ഓഫീസ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.മോഹനന്‍ നായര്‍, മഞ്ചു ബിജു, സരസ്വതി ഗോപി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബോയ്, ഓലികുളങ്ങര സുരേ ന്ദ്രന്‍, രേഖാ ബാബു, സി.ഡി.എസ്.അധ്യക്ഷ ലളിതമ്മാള്‍, സെക്രട്ടറി ബിന്ദുലേഖ, അസി.സെക്രട്ടറി ശ്രീലത, ഡി.പി.എം മുകേഷ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments