Post Category
കൊല്ലമുള, ചേത്തയ്ക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
റാന്നി നിയോജകമണ്ഡലത്തിലെ കൊല്ലമുള, ചേത്തയ്ക്കല്‍ എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. രാജു എബ്രഹാം എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് യോഗത്തില്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് കുര്യാക്കോസ്, റോസമ്മ സ്കറിയ, ഡപ്യൂട്ടി കളക്ടര്‍ ടി.ടി. ജയശ്രീ, തഹസില്‍ദാര്‍ കെ. നവീന്‍ ബാബു, അനില്‍ തുണ്ടിയില്‍, രാജേന്ദ്രന്, നിഷാ അലക്സ്, എന്‍.വി. സന്തോഷ്, ജലജ, സാജന് ജോസഫ്, ബിനു തെള്ളിയില്‍, സജിമോന്‍ കടയനിക്കാട്, സാബു കുറ്റിയില്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
date
- Log in to post comments