Skip to main content

നഗരപാത വികസനം (സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്‌)ആലപ്പുഴ മണ്ഡലത്തിലെ 5 റോഡുകളുടെ നിർമാണ ഉദ്ഘാടനം 6/11/2020ന്

 

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ പ്രധാന റോഡുകൾ നവീകരിക്കുന്ന പദ്ധതിയായ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രോജെക്ടിൽ ഉൾപ്പെടുത്തി 31.25കി.മീ. നീളമുള്ള 20 റോഡുകൾ പുനർനിർമിക്കുന്നതിനായി 55.21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ  മണ്ഡലത്തിലെ 5 റോഡുകളുടെ നിർമാണ ഉദ്ഘാടനം വൈകുന്നേരം 6 മണിക്ക് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും. ധനമന്ത്രി ഡോ.ടി എം തോമസ് ഐസക് അധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, എ എം ആരിഫ് എം പി,മത്സ്യഫെഡ് ചെയർമാൻ  പി പി ചിത്തരഞ്ജൻ എന്നിവർ മുഖ്യതിഥികളാകും.

നഗരറോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് പുറമെ ഫൂട്ട്പാത്തുകൾ, അഴുക്കുചാലുകൾ ,തെരുവ് വിളക്കുകൾ എന്നിവ ഉൾകൊള്ളിച്ചുകൊണ്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .ഇതിൽ 12.17കി.മീ നീളത്തിൽ ആധുനിക സാങ്കേതിക വിദ്യയായ വൈറ്റ്ടോപ്പിംഗ് സംവിധാനത്തിലാണ് റോഡ് നിർമിക്കുന്നത്. ബിഎം &ബിസി നിലവാരത്തിലും ജർമൻ സാങ്കേതിക വിദ്യകൾ, കയർ, പ്ലാസ്റ്റിക് തുടങ്ങിയ ന്യുതന സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ ആവിഷ്കാരം ചെയ്യുന്നത്.

നിർമാണ ഉദ്ഘാടനങ്ങൾ ചെയ്യുന്ന റോഡുകൾ:
1.ഡിടിപിസി നടപ്പാലം- നെഹ്‌റു ട്രോഫി സ്റ്റാർട്ടിങ്‌ പോയിന്റ് 
2.ബാപ്പു വൈദ്യർ ജംഗ്ഷൻ- തുമ്പോളി ചർച്ച്  
3.തത്തംപള്ളി - പുന്നമട ജംഗ്ഷൻ 
4.ശവക്കോട്ടപ്പാലം വടക്ക് റോഡ് 
5.കൊമ്മാടി ജംഗ്ഷൻ - കൈചൂണ്ടിമൂക്ക് റോഡ്

date