Skip to main content

ഡിസംബർ അവസാനത്തോടെ ആലപ്പുഴ ബൈപാസ്സ്  തുറക്കാനാകും :മന്ത്രി ജി. സുധാകരൻ

 

ആലപ്പുഴ : ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ ബൈ പാസ്സ് ഡിസംബർ അവസാനത്തോടുകൂടി എല്ലാ ജോലികളും പൂർത്തീകരിച്ചുകൊണ്ട് തുറന്നു കൊടുക്കാൻ ആകുമെന്ന് പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. അവസാന വട്ട പണികളായ സൈഡ് വാൾ പെയിന്റിംഗ് അടക്കമുള്ളവയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചു റോഡിന്റെ ഉള്ളിലേക്ക് വെള്ളം കയറാത്ത രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 2021 ന്റെ പുതുവർഷത്തിൽ ആലപ്പുഴക്ക് ലഭിക്കുന്ന സമ്മാനമായി ബൈപാസ്സ് മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബൈപാസ്സ് സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

 പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് മന്ത്രി ബൈപാസ്സ് സന്ദർശിച്ചത്.

date