Skip to main content

ഉദയാ ലൈബ്രറിയുടെ നവീകരിച്ച മന്ദിരം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു.

 

ആലപ്പുഴ : കുതിരപ്പന്തി ഉദയാ ലൈബ്രറിയുടെ നവീകരിച്ച മന്ദിരം പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ടിൽ നിന്നും അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ഉദയാ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ കെട്ടിടം നവീകരിച്ചത്.

വായനശാല, ലൈബ്രറി ഹാൾ, മിനി കോൺഫറൻസ് ഹാൾ, യുവജനങ്ങൾക്കായി പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം, ശുചിമുറി എന്നീ സൗകര്യങ്ങൾ നവീകരിച്ച മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ചടങ്ങിൽ അദ്ധ്യക്ഷനായി.  വൈസ് ചെയ്യർപേഴ്സൺ സി. ജ്യോതിമോൾ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജി. മനോജ്‌കുമാർ, ലൈബ്രറി സെക്രട്ടറി പി. യു ശാന്താറാം, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date