Post Category
ക്ഷീരകര്‍ഷക പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും എന്ന വിഷയത്തില്‍ നവംബര്‍ 21 ന് രാവിലെ 10. ന് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. 20 ന് ഉച്ചയ്ക്ക് 2 വരെയാണ് രജിസ്റ്റര്‍ ചെയ്യേണ്ട സമയം.
date
- Log in to post comments