Post Category
ചൈൽഡ് സൈക്യാട്രി ക്ലിനിക്ക് പ്രവർത്തനം പുനരാരംഭിച്ചു
ആലപ്പുഴ: ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ റീജിയണൽ ഏർലി ഇൻറർവെൻഷൻ സെൻറർ - ഒട്ടിസം സെൻററിൽ ചൈൽഡ് സൈക്യാട്രി ക്ലിനിക്ക് പ്രവർത്തനം പുനരാരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്ലിനിക് എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 12 വരെയുള്ള സമയത്ത് പ്രവർത്തിക്കും. മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം, മനോരോഗ വിഭാഗം, ആർ ഇ ഐ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. 9846413850 എന്ന നമ്പറിൽ മുൻകൂറായി വിളിച്ചു ബുക്ക് ചെയ്ത ശേഷം ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ഓട്ടിസം സെൻറർ മാനേജർ അറിയിച്ചു.
date
- Log in to post comments