Skip to main content

തിങ്കളാഴ്ച ജില്ലയിൽ  ലഭിച്ചത് 880 നാമ നിർദ്ദേശ പത്രികകൾ 

 

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലായി  880 നാമനിർദ്ദേശ പത്രികകളാണ് ഇന്ന് ലഭിച്ചത്.ജില്ലാ പഞ്ചായത്തിൽ 3 പത്രികകൾ ലഭിച്ചു. 

മാവേലിക്കര 8, കായംകുളം 30,  ചേർത്തല 18, ഹരിപ്പാട് 16 ചെങ്ങന്നൂർ 27, ആലപ്പുഴ 11,  എന്നിങ്ങനെ 110 പത്രികകളാണ് മുനിസിപ്പാലിറ്റികളിൽ നിന്നും ലഭിച്ചത്.
 ആര്യാട് 9, ഭരണിക്കാവ് 4,  ചമ്പക്കുളം 1, ചെങ്ങന്നൂർ 2, ഹരിപ്പാട് 3, കഞ്ഞിക്കുഴി 3, മാവേലിക്കര 1,  മുതുകുളം 3,  പട്ടണക്കാട് 2,  വെളിയനാട് 1 എന്നിങ്ങനെ 29 പത്രികകളാണ് ബ്ലോക്ക്‌ പഞ്ചായത്തുകളിൽ നിന്നായി ലഭിച്ചത്. 

ആല 3, അമ്പലപ്പുഴ നോർത്ത് 2, അമ്പലപ്പുഴ സൗത്ത് 10, ആറാട്ടുപുഴ 14, അരൂക്കുറ്റി 2, അരൂർ 2, ഭരണിക്കാവ് 11, ബുധനൂർ 4, ചമ്പക്കുളം 14, ചേന്നംപള്ളിപുറം 3, ചേപ്പാട് 14, ചെറിയനാട് 5, ചേർത്തല സൗത്ത് 34, ചെറുതന 3, ചെട്ടികുളങ്ങര 11, ചിങ്ങോലി 10, ചുനക്കര 8, ദേവികുളങ്ങര 21, എടത്വ 15,  എഴുപുന്ന 6, കടക്കരപ്പള്ളി 5,  കൈനകരി 1, കണ്ടല്ലൂർ 5, കഞ്ഞിക്കുഴി 7,  കരുവാറ്റ 7, കാവാലം 21, കോടംതുരുത്ത് 2,  കൃഷ്ണപുരം 22,  കുമാരപുരം 9,  കുത്തിയതോട് 3, മണ്ണഞ്ചേരി 27, മാന്നാർ 3,  മാരാരിക്കുളം നോർത്ത് 4, മാരാരിക്കുളം സൗത്ത് 21,  മാവേലിക്കര താമരക്കുളം 15,  മാവേലിക്കര തെക്കേക്കര 19, മുഹമ്മ 2, മുളക്കുഴ 13,  മുതുകുളം 17, നെടുമുടി 23,  നീലംപേരൂർ 1, നൂറനാട് 8, പാലമേൽ 13, പള്ളിപ്പാട് 5, പാണാവള്ളി 2, പാണ്ടനാട്  6, പത്തിയൂർ 29, പട്ടണക്കാട് 27, പെരുമ്പളം 6, പുളിങ്കുന്ന് 4, പുലിയൂർ 6, പുന്നപ്ര വടക്ക് 3, പുന്നപ്ര തെക്ക് 5, പുറക്കാട് 6, രാമങ്കരി 4,  തകഴി 7, തലവടി 4, തണ്ണീർമുക്കം 19, തഴക്കര 38, തിരുവൻവണ്ടൂർ 19,  തൃക്കുന്നപ്പുഴ 10,  തുറവൂർ 5, തൈക്കാട്ടുശ്ശേരി 10, വള്ളികുന്നം 16,  വയലാർ 2,  വീയപുരം 12, വെളിയനാട് 3, വെണ്മണി 4 എന്നിങ്ങനെ 738 പത്രികകളാണ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി ലഭിച്ചത്.

date