Skip to main content

ജീവിതശൈലീ രോഗങ്ങളും പ്രതിവിധിയും വെബിനാര്‍ സംഘടിപ്പിച്ചു

 

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലയിലെ  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച്  ജീവിതശൈലീ രോഗങ്ങളും പ്രതിവിധിയും  എന്ന വിഷയത്തില്‍   വെബിനാര്‍ സംഘടിപ്പിച്ചു. 

ജീവിതശൈലീ രോഗ നിയന്ത്രണ വിഭാഗം നോഡല്‍ ഓഫീസറും, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ.പത്മകുമാരി വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഗവ. വൊക്കേഷണല്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  പ്രിന്‍സിപ്പല്‍ ലിന്‍സി എല്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ല എഡ്യൂക്കേഷന്‍  മീഡിയാ ഓഫീസര്‍മാരായ ആര്‍. ദീപ, വി.ആര്‍ ഷൈലാ ഭായി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വൊക്കേഷണല്‍  ഹയര്‍ സെക്കന്‍ഡറി വിഭാഗം അസിസ്റ്റന്റ്  ഡയറക്ടര്‍ സജി ഇടിക്കുള, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date