ഐടിഐയില്‍ സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ .ടി .ഐ യില്‍ എന്‍. .സി . വി .ടി അംഗീകാരമുള്ള ഏക വത്സരകോഴ്‌സ് ആയ കാര്‍പെന്റെര്‍, ദ്വിവത്സര കോഴ്‌സ് ആയ ഇലക്ട്രോണിക്‌സ്, മെക്കാനിക് എന്നീ ട്രേഡുകളിലേക്കു പ്രവേശനത്തിന് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുകളുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂണിഫോംഅലവന്‍സ്, സ്റ്റഡി ടൂര്‍അലവന്‍സ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംസംഗ്രാന്റ് എന്നിവ നല്‍കുന്നു. ഈ കോഴ്‌സ് പഠിക്കാന്‍ താല്പര്യമുള്ളവര്‍ അഡ്മിഷന്‍ സമയപരിധി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് ഓഫീസുമായി ബന്ധപ്പെടുക
ഗവ .ഐ .റ്റിഐ .മാവേലിക്കര
( പട്ടികജാതിവികസനവകുപ്പ് )
മാവേലിക്കരപി.ഒ, മാവേലിക്കര -690101.ഫോണ്‍-0479-2341485.
ഇ-മെയില്‍-- mavelikaraitc@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് 8075222520
- Log in to post comments