Post Category
നവോദയ വിദ്യാലയലത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020-21 കാലയിളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2005 മെയ് ഒന്നിനോ അതിനുശേഷമോ 2009 ഏപ്രില്‍ 30തിനു മുന്‍പോ ജനിച്ചവരായിരിക്കണം. അപേക്ഷകര്‍ക്ക് www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 265246
date
- Log in to post comments