Post Category
എച്ച്.എസ്.എ (അറബിക്) അഭിമുഖം ഡിസംബര്‍ രണ്ടിന്
ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (അറബിക്) (രണ്ടാം എന്‍.സി.എ ഇ./ബി./റ്റി.) (കാറ്റഗറി നമ്പര്‍ 453/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വെച്ച് ഡിസംബര്‍ രണ്ടിന് തീയതിയില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസ്, തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണമെന്ന് ആലപ്പുഴ
ജില്ലാ പി.എസ്. സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments