Skip to main content

മെഡിക്കല്‍ കോളജില്‍ പോസ്റ്റ് കോവിഡ്  ക്ലിനിക്കുകള്‍ ആരംഭിക്കുന്നു

 

ആലപ്പുഴ: കോവിഡ് രോഗമുക്തമായവരില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്ക് തുടങ്ങിയതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.  എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് 12മണി മുതല്‍ 2മണി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും റഫര്‍ ചെയ്യുന്നവരെയാണ് ക്ലിനിക്കില്‍ പരിശോധിക്കുക. ശ്വാസകോശ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.പി.എസ്. ഷാജഹാനാണ് നോഡല്‍ ഓഫീസര്‍. ഡോ. ആരതി അച്യുതന്‍, ഡോ. അഖില്‍ സുരേഷ്, ഡോ. ഷാഹിത എസ് എന്നിവരാണ് ടീം അംഗങ്ങള്‍. പോസ്റ്റ് കോവിഡ് ക്ലിനിക്കില്‍ വരുന്നവര്‍ എല്ലാ ചികിത്സാ രേഖകളും നിര്‍ബന്ധമായും കൊണ്ടുവരണമെന്നും സൂപ്രണ്ട് അറിയിച്ചു.  

date