Post Category
വാഹനഗതാഗതം നിരോധിച്ചു
ആലപ്പുഴ: ചമ്പക്കുളം ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ റോഡില്‍ ചമ്പക്കുളം പാലത്തിനു സമീപമുള്ള മാമ്മൂട് പാലത്തിന്റെ നിര്‍മ്മാണ പ്രത്തികള്‍ ആരംഭിച്ചതിനാല്‍ ഇന്ന് (ഡിസംബര്‍ 15) മുതല്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. എടത്വ-കണ്ടങ്കരി റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ പടിഞ്ഞാറെക്കര വഴിയും എടത്വയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പൂപ്പള്ളി- ചമ്പക്കുളം റോഡില്‍ കൂടി ചമ്പക്കുളം പാലത്തില്‍ കയറി പാലത്തിന്റെ കിഴക്കേകര വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments