Skip to main content

ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ്

 

· 210 പേര്‍ക്ക് രോഗമുക്തി
· 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (17.12.20) 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 210 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14209 ആയി. 11982 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 85 മരണം. നിലവില്‍ 2142 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1312 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി  സ്വദേശികള്‍ 20 , പടിഞ്ഞാറത്തറ സ്വദേശികള്‍ 15, മാനന്തവാടി  സ്വദേശികള്‍ 13, കോട്ടത്തറ സ്വദേശികള്‍ 12,കല്‍പ്പറ്റ  സ്വദേശികള്‍ 11, പുല്‍പള്ളി  സ്വദേശികള്‍ 10, നെന്മേനി സ്വദേശികള്‍ 7, മുട്ടില്‍  സ്വദേശികള്‍ 6, കണിയാമ്പറ്റ , മുള്ളന്‍കൊല്ലി , മൂപ്പനാട് , തൊണ്ടര്‍നാട്, പൂതാടി   5 പേര്‍  വീതം, വൈത്തിരി  സ്വദേശികള്‍ 4 , മീനങ്ങാടി , മേപ്പാടി 3 പേര്‍  വീതം, തരിയോട്  സ്വദേശികള്‍ 2, അമ്പലവയല്‍ , നൂല്‍പ്പുഴ , പനമരം , പൊഴുതന , തവിഞ്ഞാല്‍ , തിരുനെല്ലി , വെള്ളമുണ്ട  സ്വദേശികളായ ഓരോരുത്തരുമാണ്  സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്. തമിഴ്‌നാട്ടില്‍  നിന്നു വന്ന  ബത്തേരി ,കല്‍പ്പറ്റ  സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

210 പേര്‍ക്ക്  രോഗമുക്തി
മേപ്പാടി സ്വദേശികള്‍ -8, എടവക , പുല്‍പള്ളി -7 വീതം , പടിഞ്ഞാറത്തറ - 6, കണിയാമ്പറ്റ -5, നെന്മേനി , പൊഴുതന -4 വീതം , ബത്തേരി , മീനങ്ങാടി , പനമരം -3 വീതം , കോട്ടത്തറ , മുട്ടില്‍ , തരിയോട് , മൂപ്പനാട് -2 വീതം , മാനന്തവാടി , വെങ്ങപ്പള്ളി , തൊണ്ടര്‍നാട് , വെള്ളമുണ്ട , വൈത്തിരി  ഓരോരുത്തരും കോഴിക്കോട്, കണ്ണൂര്‍ , എറണാകുളം , ഇടുക്കി  സ്വദേശികളായ  ഓരോരുത്തരും വീടുകളില്‍  ചികിത്സയിലുള്ള  143 പേരുമാണ്  രോഗമുക്തി  നേടിയത്.

587 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.12) പുതുതായി നിരീക്ഷണത്തിലായത് 587 പേരാണ്. 849 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10848 പേര്‍. ഇന്ന് വന്ന 68 പേര്‍ ഉള്‍പ്പെടെ 690 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1034 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 191460 സാമ്പിളുകളില്‍ 190804 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 176595 നെഗറ്റീവും 14209 പോസിറ്റീവുമാണ്.

 

 

date